ലണ്ടന്‍ : സ്‌കൂളില്‍ പോകാതിരിയ്ക്കാന്‍ ചിക്കന്‍പോക്സാണെന്ന് തെറ്റിദ്ധരിപ്പിച്ചു : വീട്ടുകാരെ പറ്റിച്ചത് ഇങ്ങനെ. ഇത് ലില്ലി എന്ന യുകെജി വിദ്യാര്‍ത്ഥിനായ മിടുക്കി കുട്ടി. ചില ദിവസങ്ങളില്‍ ഈ കുസൃതികുട്ടിയ്ക്ക് സ്‌കൂളില്‍ പോകാന്‍ മടിയാണ്. പോകാതിരിക്കുന്നതിന് ഉപായം കണ്ടതാണ് ഏറെ രസകരം.
സ്‌കൂളില്‍ പോകാന്‍ മടിച്ച് യുകെയിലെ ഈ കൊച്ചുമിടുക്കി ചെയ്തത് എന്താണെന്ന് അറിയാമോ . ചിക്കന്‍പോക്സാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പെര്‍മനന്റ് മാര്‍ക്കര്‍ ഉപയോഗിച്ച് കൈയ്യിലും കാലിലും നിറയെ കുത്തിട്ടു.
ഒരു ദിവസം ഹോം വര്‍ക്ക് ചെയ്യാനാണ് എന്ന് പറഞ്ഞാണ് അവള്‍ അമ്മയോട് പെര്‍മനന്റ് മാര്‍ക്കര്‍ ആവശ്യപ്പെട്ടത്. അമ്മ കൊടുക്കുകയും ചെയ്തു. അതുംകൊണ്ട് ലില്ലി നേരെ ചെന്നത് ബാത്ത് റൂമിലേക്കാണ്. എന്നിട്ട്, രണ്ട് കയ്യിലും നിറയെ കുത്തുകളിട്ടു.
പക്ഷെ, പുറത്തിറങ്ങിയ ലില്ലി അമ്മയ്ക്ക് ഇത് കാണിച്ചുകൊടുത്തു. എന്നാല്‍ അമ്മ കൈയ്യോടെ അവളുടെ കള്ളത്തരം പിടികൂടി. എന്നാല്‍ വാ ഡോക്ടറെ കാണാം എന്നായി അമ്മ. അതു വേണ്ടാ എന്ന് ലില്ലിയും. അവസാനം തോല്‍വി സമ്മതിച്ച അവള്‍ അത് മായ്ച്ചു കളയാന്‍ നോക്കി. പക്ഷെ, എന്ത് കാര്യം.. പെര്‍മനന്റ് മാര്‍ക്കറല്ലേ.
അങ്ങനെ, ബോഡി വാഷ്, സോപ്പ്, ചൂട് വെള്ളം, ബേബി ഓയില്‍, ആല്‍ക്കഹോള്‍ വൈപ്സ് തുടങ്ങി പലതും മാര്‍ക്ക് മായ്ച്ചു കളയാനുപയോഗിച്ചു. അവസാനം, നാല് ദിവസത്തിന് ശേഷം ഹെയര്‍ സ്പ്രേ ഉപയോഗിച്ചപ്പോഴാണ് അത് മാഞ്ഞുപോയത്.
Post Your Comments