ദുബായ് : വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ. സമൂഹ മാധ്യമങ്ങളിൽ പ്രശസ്‌ത വ്യക്തികളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ പരക്കുന്നുണ്ടെന്നും അതിനു പിന്നിൽ ഹാക്കർമാരും തട്ടിപ്പ്കാരുമാണെന്നും ടെലികമ്മ്യൂണിക്കേഷൻ
റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
انتبه من هذه الرسائل❗️
شارك الصورة وساهم في توعية مجتمعك ??#هيئة_تنظيم_الاتصالات pic.twitter.com/H17vr8VEf6— تدرا ?? TDRA (@tdrauae) April 6, 2019
യുഎഇ സഹിഷ്ണുത വർഷം ആദരം( tolerance – as a tribute to UAE’s Year of Tolerance) എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളും സന്ദേശങ്ങളും നിരസിക്കണമെന്നും ഇവ നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള ഒരു വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് വ്യക്തമാക്കുന്ന ചിത്രം ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
Post Your Comments