Latest NewsElection NewsKeralaCandidatesElection 2019

അനന്തപുരിയില്‍ വിജയമുറപ്പ്; ബിജെപിയുടെ മുഖമാവാനൊരുങ്ങി കുമ്മനം

മിസോറം രാജ്ഭവനില്‍ നിന്ന് ഒന്നും സംഭവിക്കാത്ത പതിവു ഭാവത്തോടെ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തിറങ്ങിയപ്പോള്‍ തന്നെ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിച്ചു. 1987 ല്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ഥിയായി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലും 2016 ല്‍ ബിജെപിയുടെ പടക്കുതിരയായി വട്ടിയൂര്‍ക്കാവിലും മത്സരിച്ചപ്പോള്‍ രണ്ടാമതെത്തിയ കുമ്മനത്തിന് ഇക്കുറി ഒന്നാംസ്ഥാനം തന്നെയാണു പ്രതീക്ഷ.

കേരളത്തില്‍ ബിജെപിക്ക് ഒരു നേതാവുണ്ടോ എന്ന് ചോദിച്ചാല്‍ നിരവധി പേരുടെ മുഖങ്ങള്‍ ഓര്‍മയിലേക്ക് വരും. എന്നാല്‍ ബിജെപി കേരളത്തില്‍ ഒരു പേരുണ്ടാക്കുന്നത് കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷനായപ്പോഴാണ്. അതിലുപരി ഇത്തവണ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചാണ് അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയത്. അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യം ശക്തമായപ്പോഴായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. അതേസമയം ശശി തരൂരിനെതിരെ വിജയസാധ്യത കൂടിയ തോതിലുള്ള സ്ഥാനാര്‍ത്ഥിയും കുമ്മനമാണ്.

ശബരിമലയ്ക്കു ശേഷമുള്ള സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള രോഷം പ്രകടിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് കുമ്മനത്തെപ്പോലെ അതു സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥി വേറെയില്ലെന്നു പാര്‍ട്ടി വിശ്വസിക്കുന്നു. എകെജിയെപ്പോലെ പാര്‍ട്ടികള്‍ക്കപ്പുറമുള്ള സ്വീകാര്യത കൈവരിച്ച നേതാവാണു കുമ്മനമെന്നു ബിജെപി നേതൃത്വം പറയുന്നു. ഏത് ആള്‍ക്കൂട്ടത്തിലും അനായാസം ലയിക്കുന്ന, വലുപ്പച്ചെറുപ്പമോ, ജാതി, മത രാഷ്ട്രീയഭേദമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നേതാവ്.

തിരുവനന്തപുരവുമായി ’87 മുതലുളളതാണ് അദ്ദേഹത്തിന്റെ ബന്ധം ബിജെപിയുടെ സംസ്ഥാനപ്രസിഡന്റ് സ്ഥാനത്ത് നിന്ന് കുമ്മനം മിസോറാം ഗവര്‍ണറായി പോയപ്പോള്‍ തന്നെ തലസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരിയ നിരാശ ഉണ്ടായി. തുടര്‍ന്ന് തെരഞ്ഞെടുപ്പടുത്തതോടെയാണ് തലസ്ഥാനത്ത് ബിജെപിക്കായി തലയെടുപ്പുള്ള നേതാവിനെ തന്നെവേണമെന്ന ആവശ്യമുയര്‍ന്നത്. ജനസമ്മതിയുള്ള നേതാവ് എന്ന നിലയില്‍ അത് കുമ്മനം തന്നെ ആവണമെന്ന ആവശ്യം അണികളില്‍ നിന്ന് ഓരേ സ്വരത്തില്‍ ഉയര്‍ന്നതോടെ ഗവര്‍ണര്‍സ്ഥാനം രാജിവെച്ച് പരിപൂര്‍ണ്ണ ശക്തനായി കുമ്മനം തലസ്ഥാനത്തെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button