തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികളുടെ അച്ഛന്‍റെ പിതാവ് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് കത്ത് നല്‍കി.ഇളയകുട്ടിയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ സംരക്ഷണത്തില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
ആയതിനാല്‍ മൂന്നര വയസുകാരനായ ഇളയകുട്ടിയെ മുത്തച്ഛന്‍റെ സംരക്ഷണത്തില്‍ വിടണമെന്നാണ് കത്തില്‍ ഉളളത്. ഇടുക്കി ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇതില്‍ തീരുമാനം എടുക്കുന്നതിനായി തിരുവനന്തപുരം യൂണിറ്റുമായി ബന്ധപ്പെട്ടതായി അറിയുന്നു.
അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് കുട്ടിയെ അതിക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. നിലത്ത് വീണ് പരിക്കേല്‍ക്കുന്നതിനേക്കാള്‍ വലിയ ആഘാതത്തിലുളള പരിക്കാണ് കുട്ടിയുടെ തലക്ക് സംഭവിച്ചിരുന്നു. കുട്ടിയെ നിലത്തടിക്കുക വരെ ചെയ്തതായാണ് റിപ്പോര്‍ട്ട്. തലച്ചോറ് പൊട്ടി പുറത്ത് വന്നിരുന്നു.
അതുമാത്രമല്ല ആ മനസാക്ഷിയില്ലാത്തവന്‍ കുട്ടിയെ ലെെംഗീകമായും പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. 10 ദിവസത്തിലധികം വെന്‍റിലേറ്ററില്‍ ചികില്‍സയിലായിരുന്ന കുഞ്ഞ് ഇന്നലെ വിട ചൊല്ലി.കേരളത്തിന് സഹിക്കാവുന്നതിലും അപ്പുറമാണ് കുഞ്ഞിന്‍റെ മരണം.
Post Your Comments