KeralaLatest News

വിശപ്പു സഹിക്കാനാകാതെ പലപ്പോഴും സഹപാഠികളോട് ബിസ്ക്കറ്റ് അവൻ ചോദിച്ചുവാങ്ങി

തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി മരണത്തിന് കീഴങ്ങിയ ആ ഏഴുവയസുകാരനെക്കുറിച്ച് സഹപാഠികൾക്കും അധ്യാപകർക്കും പറയാൻ ഒരുപാടുണ്ട്. ‘എനിക്കു വിശക്കുന്നെടാ…ഒരു ബിസ്ക്കറ്റ് താടാ…’ വിശപ്പു സഹിക്കാനാകാതെ പലപ്പോഴും സഹപാഠികളോട് ബിസ്ക്കറ്റ് അവൻ ചോദിച്ചുവാങ്ങിയിരുന്നു. അടുത്ത ക്ലാസിലേക്ക് അവനില്ലല്ലോയെന്ന ചിന്തയിലാണ് സഹപാഠികൾ.

27 ന് ആണ് കുട്ടികൾ അവസാനമായി സ്കൂളിലെത്തിയത്. അധ്യയന വർഷം അവസാനിക്കുന്നതിനോടനുബന്ധിച്ച് പായസം ഒരുക്കിയിരുന്നു. 2 പേരും അതു കഴിച്ചു സന്തോഷമായാണു മടങ്ങിയതെന്ന് സ്കൂൾ അധികൃതർ പറയുന്നു. അന്നു രാത്രിയായിരുന്നു അരുണിന്റെ ക്രൂര പീഡനം. 28ന് ഒരു പരീക്ഷ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും കുട്ടി എത്തിയില്ല. അമ്മയെ വിളിച്ചപ്പോൾ കട്ടിലിൽ നിന്നു വീണ് പരിക്കേറ്റുവെന്നാണ് പറഞ്ഞത്.

ക്ലാസിൽ എപ്പോഴും സന്തോഷത്തോടെ ഇരുനിന്നിരുന്ന അവന്റെയുള്ളിൽ ഇത്രയേറെ വേദനയുണ്ടായിരുന്നവെന്ന് തിരിച്ചറിഞ്ഞില്ലെന്ന് അദ്ധ്യാപകൻ പറഞ്ഞു. കുഞ്ഞിനെ ഇല്ലാതാക്കിയ ആ കൊലയാളിക്ക് ഏറ്റവും കടുത്ത ശിക്ഷ എത്രയും വേഗം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

ഒരുവർഷത്തിനിടെ മൂന്ന് സ്കൂളിലാണ് അവൻ പഠിച്ചത്. ഉടുമ്പന്നൂരിലെ വീടിനു സമീപമുള്ള തട്ടക്കുഴ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ആദ്യം പഠിച്ചിരുന്നത്. തുടർന്ന്, അമ്മ അരുണിനൊപ്പം തിരുവനന്തപുരത്ത് താമസം തുടങ്ങിയതോടെ അവിടെ സ്കൂളിൽ ചേർത്തു. ഒരു മാസം മുൻപ് തിരിച്ചെത്തി കുമാരമംഗലത്ത് വാടക വീട് എടുത്തതോടെ സമീപത്തുള്ള ഗവ. സ്കൂളിലാക്കി. ഇളയ കുട്ടിയെ എൽകെജിയിലും ചേർത്തു. വിവരിക്കാൻ കഴിയാത്തവിധം ക്രൂര പീഡനങ്ങൾ ആ കുഞ്ഞു ശരീരം ഏറ്റുവാങ്ങിയിരുന്നെന്നു ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത് കുട്ടി ഗുരുതരാവസ്ഥയിൽ കഴിഞ്ഞപ്പോൾ മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button