ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ് കാക്കറുടെ വീട്, വിജയ് നഗറിലുള്ള ഓഫീസ് തുടങ്ങിയ ആറോളം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇവിടങ്ങളില്‍ നിന്നും ഒമ്പത് കോടിയോളം രൂപ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച പുലര്‍ച്ച മൂന്നു മണിയോടെയാണ് കാക്കറുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ 15 അംഗ ഉദ്യോഗസ്ഥ സംഘം പരിശോധനയ്‌ക്കെത്തിയത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡെന്നാണ് വിശദീകരണം. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കമാല്‍നാഥുമായി ഏറ്റവും അടുപ്പമുള്ള ആളുടെ വീട്ടില്‍ റെയ്ഡ് എന്നത് ശ്രദ്ധേയമാണ്.
അതേസമയം ശനിയാഴ്ച രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി രാജ്യവ്യാപകമായി 50 ഓളം ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതായാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ്, ഡല്‍ഹി ഗോവ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
Post Your Comments