Latest NewsIndia

വിവാഹാഭ്യര്‍ത്ഥന നിരസിച്ച 25-കാരിയെ മധ്യവയസ്‌കന്‍ കുത്തി കൊലപ്പെടുത്തി;പ്രതി ആത്മഹത്യ ചെയ്തു

സേലം:വിവാഹ അഭ്യര്‍ഥന നിരസിച്ച 25 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ജീവനൊടുക്കി. ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയായ ഷെറിന്‍ ചിത്രഭാനു (25) ആണു കുത്തേറ്റു മരിച്ചത്. ഷെറിനെ കൊലപ്പെടുത്തിയ ഇനാമുള്ള (54) ആണ് തൂങ്ങി മരിച്ചത്.

സേലം നഞ്ച് റോഡ് സോണോ കോളജ് ബസ് സ്റ്റോപ്പിനു സമീപം പട്ടാപ്പകലാണ് സംഭവം നടന്നത്. ഇവിടുത്ത് ഐസ്‌ക്രീം കടയിലെ ജീവനക്കാരിയായ ഷെറിനെ ഇവിടെയെത്തി ഇനാമുള്ള കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി അതേ കടയ്ക്കുള്ളില്‍ തന്നെ കയറി തൂങ്ങി മരിക്കുകയായിരുന്നു.

വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഷെറിന്‍ ക്കളുമായി മാതാപിതാക്കള്‍ക്കൊപ്പമാണു താമസിക്കുന്നത്. ഇവരുടെ അയല്‍വാസിയാണ് ഇമാനുള്ള. ഇയാളും വിവാഹം ബന്ധം വേര്‍പിരിഞ്ഞയാളാണ്. 6 മാസമായി ഇരുവരും പ്രണയത്തിലും ആയിരുന്നു. എന്നാല്‍ ഷെറിന്‍ വിവാഹത്തിനു സമ്മതിക്കാതിരുന്നതോടെ കൊല്ലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.

ഇമാനുള്ള വിദേശജോലി റിക്രൂട്ടിങ് ഏജന്റാണ്. ഇയാള്‍ പലവട്ടം ഷെറിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഷെറിന്‍ വഴങ്ങിയില്ല. തുടര്‍ന്ന് കടയിലെത്തിയ പ്രതി വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഇതും ഷെറിന്‍ നിരസിച്ചതോടെ
ഇയാള്‍ കത്തി എടുത്ത് കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പരിസരവാസികള്‍ എത്തിയെങ്കിലും ഇയാള്‍ കടയുടെ ഷട്ടര്‍ ഉള്ളില്‍ നിന്നു പൂട്ടി തൂങ്ങി മരിക്കുകയായിരുന്നു. ഷട്ടര്‍, വെല്‍ഡിങ് യന്ത്രം ഉപയോഗിച്ചു മുറിച്ച ശേഷം അകത്തു കടന്നാണ് ഇമാനുള്ളയുടെ മൃതദേഹം പോലീസ് പുറത്തെടുത്തെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button