Latest NewsIndia

നിതീഷ് കുമാറിനെ ആക്ഷേപിച്ചു: ലാലു പ്രസാദ് യാദവിന്റെ ആത്മകഥയ്‌ക്കെതിരെ പ്രതിഷേധം

'ഗോപാല്‍ ഗഞ്ചില്‍ നിന്ന് റെയ്സിനയിലേക്ക്- എന്റെ രാഷ്ട്രീയ യാത്ര' എന്നാണ് ആത്മകഥയുടെ പേര്.

പട്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആത്മകഥ വിവാദത്തില്‍. പുസ്തകത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് വിവാദം. ആത്മകഥയില്‍ നിതീഷിനെ ‘കുരങ്ങനെ’ന്ന് ആക്ഷേപിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം.

‘ഗോപാല്‍ ഗഞ്ചില്‍ നിന്ന് റെയ്സിനയിലേക്ക്- എന്റെ രാഷ്ട്രീയ യാത്ര’ എന്നാണ് ആത്മകഥയുടെ പേര്. ഇതിലെ പതിനൊന്നാം അധ്യായത്തില്‍
ആത്മകഥയുടെ പതിനൊന്നാം അധ്യായത്തിലാണ് ജനതാദളി (യു)ന്റേയും മറ്റ് എന്‍ഡിഎ നേതാക്കള്‍ക്കെതിരെ വലിയ പരാമര്‍ശങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയാണ് പുസ്തകത്തിന് ആമിഖം എഴുതിയിരിക്കുന്നത്.

മറ്റുള്ളവരോട് മര്യാദയ്ക്ക് സംസാരിക്കാന്‍ അറിയാത്ത ലാലുവിന്റെ ലാലുവിന്റെ രാഷ്ട്രീയ സംസ്‌കാരമാണ് പുസ്തകത്തിലൂടെ പുറത്തു വന്നതെന്ന് ജനതാദളി(യു)ന്റെ മുതിര്‍ന്ന നേതാവ് അശോക് ചൗധരി പറഞ്ഞു. വാക്കുകളെ അപലപിച്ച കെ സി ത്യാഗി, ലാലുവിന് വട്ടാണെന്നെന്നും പറഞ്ഞു. കൂടാതെ ഒരു കെട്ട് നുണകളുടെ കൂട്ടം മാത്രമാണ് ലാലു ആത്മകഥയെന്ന പേരില്‍ പടച്ച് വച്ചിരിക്കുന്നതെന്നായിരുന്നു ബിഹാര്‍ ഉപമുഖ്യമന്ത്രി സുഷില്‍ കുമാറിന്റെ പ്രതികരണം.

പുസ്തകത്തില്‍ എന്ത് തരം ഭാഷ ഉപയോഗിച്ചാലും നിതീഷ് കുമാര്‍ രാഷ്ട്രീയം തരംതാന്നതാണെന്ന കാര്യത്തില്‍സംശയമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രേംചന്ദ്ര മിശ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button