ബെംഗളൂരു : നാണക്കേടിൽ നിന്നും തല ഉയർത്താനാകാതെ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ തുടർച്ചായ ആറാം തോൽവി ഏറ്റുവാങ്ങി. നാല് വിക്കറ്റ്സിനാണ് ഡൽഹി ജയിച്ചത്. ആദ്യം ബാറ്റ് ചെയാൻ ഇറങ്ങിയ റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 149 റൺസ് അനായാസം ഡൽഹി മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ ശ്രേയസും(67) ബെംഗളൂരുവിന്റെ നാല് വിക്കറ്റു വീഴ്ത്തിയ റബാഡയുമാണ് ഡൽഹിയുടെ ജയം അനായാസമാക്കിയത്. പൃഥ്വി ഷാ(28),ശിഖർ ധവാൻ(0),കോളിൻ(22), ഋഷഭ് പന്ത്(18),ക്രിസ് മോറിസ്(0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
Heroics from #SkipperShreyas and a solid bowling performance led by @KagisoRabada25 guide us to a win at Chinnaswamy!#ThisIsNewDelhi #DelhiCapitals #RCBvDC #IPL #IPL2019 pic.twitter.com/Als6IqQetU
— Delhi Capitals (@DelhiCapitals) April 7, 2019
നായകൻ വിരാട് കോഹ്ലിയാണ്(41 റൺസ്) ബെംഗളൂരുവിന്റെ ടോപ് സ്കോറര്‍. പാര്‍ത്ഥീവ്(9), എബിഡി(17), സ്റ്റോയിനിസ്(15), അക്ഷ്ദീപ്(19), നേഗി(0), സിറാജ്(1), സൗത്തി(9), ചഹാല്‍(1) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ഈ മത്സരം അവസാനിക്കുമ്പോൾ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തായിരുന്ന ഡൽഹി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. അവസാന സ്ഥാനം വിടാതെ ബെംഗളൂരു തുടരുന്നു.
And #DC have finished it off with a four from Axar, with 7 balls to spare. Disappointing end. #RCBvsDC #VivoIPL2019 #gameForGreen
— Royal Challengers Bangalore (@RCBTweets) April 7, 2019
.@DelhiCapitals beat RCB by 4 wickets, despite the late fall of wickets!
#RCBvDC #VIVOIPL pic.twitter.com/aJRO2voCMM
— IndianPremierLeague (@IPL) April 7, 2019
Post Your Comments