Latest NewsKerala

താപനില മൂന്നുമുതൽ നാലു ഡിഗ്രി വരെ ഉയരും; സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : നാളെ (ഏപ്രിൽ 8) തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും 3 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ വിശകലനത്തിൽ അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും 2 മുതൽ 3 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.

സൂര്യാഘാതം ഒഴിവാക്കാൻ പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചയ്ക്കു ശേഷം മൂന്നുമണി വരെ നേരിട്ട് സൂര്യപ്രകാശം എൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും പരമാവധി ശുദ്ധജലം കുടിക്കുക, മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button