പത്തനംതിട്ട : പത്തനംതിട്ട റാന്നി വെച്ചൂച്ചിറയില്‍ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. റാന്നി വെച്ചൂച്ചിറ കുന്നത്ത് 11 കെവി ലൈന്‍ പൊട്ടി ലോ ടെന്‍ഷന്‍ ലൈനില്‍ വീണതിനെ തുടര്‍ന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിലാണ് വയോധികനായ ഗൃഹനാഥന്‍ മരിച്ചത് വെച്ചൂച്ചിറ കുന്നം ചെറുവാഴക്കുന്നേല്‍ ടി.എം.തോമസ് (66) ആണ് മരിച്ചത്.
11 കെവി ലൈനില്‍ പച്ചയോല വീണതിനെ തുടര്‍ന്നു തീപിടിത്തമുണ്ടായി. ഓല കത്തി തീര്‍ന്നതിനു പിന്നാലെ ലൈന്‍ പൊട്ടി താഴെയുണ്ടായിരുന്ന എല്‍ടി ലൈനില്‍ വീഴുകയായിരുന്നു. തുടര്‍ന്നു മേഖലയിലെ വീടുകളില്‍ അമിത വൈദ്യുതി പ്രവാഹം ഉണ്ടായി. ഈ സമയം വീട്ടിലുണ്ടായിരുന്നു തോമസ് ഷോക്കേറ്റു വീഴുകയായിരുന്നെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു.
Post Your Comments