തൊടുപുഴ: കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും പ്രതി അരുൺ ആനന്ദിന് ഒരു കുലുക്കവുമില്ലായിരുന്നുവെന്ന് റിപ്പോർട്ട്. ഉച്ചയ്ക്ക് ജയിലിൽ ആട്ടിറച്ചി കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയിൽ ഉദ്യോഗസ്ഥർ അമ്പരന്നു. മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് മുട്ടം ജയിലിൽ എത്തിച്ചത്. അതിന് ശേഷമാണ് മരണവാർത്ത അറിഞ്ഞത്.
അതേസമയം കുട്ടി മരിച്ചതോടെ പ്രതി അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തൽ, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏൽപിക്കൽ എന്നീ വകുപ്പുകൾ ചുമത്തി മുൻപ് തന്നെ കേസെടുത്തിരുന്നു.
Post Your Comments