KeralaLatest News

തൊടുപുഴയിലെ കുട്ടിയുടെ മരണം ; പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

തൊ ടുപുഴയില്‍ മര്‍ദനത്തെ തുടര്‍ന്ന് കുട്ടി മരിക്കാനിടയായത് തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. ശരീരത്തില്‍ ബലപ്രയോഗം നടത്തിയതിന്‍റെ ക്ഷതങ്ങള്‍ കാണപ്പെട്ടു. ശരീരത്തില്‍ ബലമായി ഇടിച്ചതിന്‍റെ പാടുകളുണ്ട്. തലയൊട്ടിയുടെ മുന്നിലും പിന്നിലുമായി ചതവേറ്റു . വീഴ്ചയില്‍ സംഭവിക്കുന്നതിനേക്കാള്‍ ഗുരുതരമായ പരിക്കാണ് കുട്ടിക്ക് ഏറ്റതെന്നും പ്രാഥമിക റിപ്പോര്‍ട്ട്.

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദാണ് ക്രൂരമായ മര്‍ദ്ദനം ഏഴ് വയസുകാരനായ കുട്ടിയോട് കാട്ടിയത്. ദിവസങ്ങളായി കുട്ടി മൃതപ്രായനായി ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു . കേസില്‍ അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button