KeralaLatest News

മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡാമുകള്‍ തുറന്നുവിട്ട് മഹാപ്രളയം സൃഷ്ടിച്ചത് അവരാണ്. ഡാമുകള്‍ തുറക്കും മുൻപ് മുന്നറിയിപ്പ് നല്‍കിയെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. മുഖ്യമന്ത്രി പറയുന്ന മുന്നറിയിപ്പ് അലര്‍ട്ടുകള്‍ രേഖകളില്‍ മാത്രമായിരുന്നെന്നും ജനങ്ങള്‍ക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് ഇത്രയും ജീവന്‍ അപഹരിക്കാനുള്ള കാരണം. തങ്ങള്‍ക്ക് പറ്റിയ അബദ്ധം മൂടിവയ്ക്കാനാണ് കേന്ദ്ര ജല കമ്മിഷനും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുന്നത്. കേന്ദ്ര ജല കമ്മിഷന്റെ റിപ്പോര്‍ട്ട് കൂട്ട് പിടിച്ചാണ് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. ഇനിയും ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനാണ് പ്രതിപക്ഷം ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button