തിരുവന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യ ചോദിച്ച പിഎസ്‍സി വിവാദത്തിൽ. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയ ആദ്യ യുവതികള്‍ ആരെന്നായിരുന്നു ചോദ്യം. ഏപ്രില്‍ മൂന്നാം തീയതി നടത്തിയ ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് വിവാദ ചോദ്യം ഉണ്ടായിരുന്നത്.
ഒമ്പതാം ചോദ്യമായിരുന്നു ഇത്. സുപ്രീം കോടതി വിധിക്ക് ശേഷം ആരാണ് ആദ്യം ശബരിമല ദര്‍ശനം നടത്തിയ യുവതി എന്നായിരുന്നു ചോദ്യം. ചോദ്യത്തിന് നല്‍കിയിരുന്ന നാല് ഓപ്ഷനുകള്‍ ഇവയാണ്. ഒന്ന് ബിന്ദു തങ്കം കല്ല്യാണിയും ലിബിയും, രണ്ട് ബിന്ദു അമ്മിണി കനക ദുര്‍ഗ, മൂന്ന് ശശികല ശോഭ, നാല് സൂര്യ ദേവാര്‍ച്ചന പാര്‍വതി.ഇതിൽ രണ്ടാമത്തെ ഉത്തരമാണ് ശരിയെന്ന് പിഎസ്‍സി അധികൃതർ വ്യക്തമാക്കി. വിവാദ വിഷയത്തെ സംബന്ധിച്ച ചോദ്യം ഉൾപ്പെടുത്തിയതിന് പലരും വിമർശനം ഉന്നയിച്ചിരുന്നു.
https://www.youtube.com/watch?v=6NlWtHgXI_A&feature=youtu.be&fbclid=IwAR1Ox_LzbvjmQxiORvNFWhEkvfwsW27P3QZlzQSbfDqExg9uJN0v0imnLyo
Post Your Comments