Latest NewsKerala

പ്രവര്‍ത്തകന് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് പിണറായി വിജയന്‍

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനു ഹസ്തദാനം നല്‍കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ ശ്രമം വിഫലമായി.

പാലായിലെ യോഗത്തിനു ശേഷം സ്റ്റേജില്‍നിന്ന് ഇറങ്ങിവരുന്ന വഴിക്കായിരുന്നു മുഖ്യമന്ത്രിക്ക് കൈ കൊടുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ എത്തിയത്. പ്രവര്‍ത്തകന് കൈ കൊടുക്കാതെ അഭിവാദ്യം അര്‍പ്പിച്ച് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

കേരളത്തിലുണ്ടായ മഹാപ്രളയം പൂര്‍ണമായും പ്രകൃതി ദുരന്തമാണെന്നും മനുഷ്യ നിര്‍മിത ദുരന്തമല്ലെന്നും മുഖ്യമന്ത്രി . തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴയ പ്രചാരണങ്ങള്‍ പൊടി തട്ടിയെടുക്കുന്നതു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും പിണറായി വിജയന്‍ എല്‍ഡിഎഫ് യോഗത്തില്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button