Latest NewsIndia

അവര്‍ നാളെ എന്നേയും അറസ്റ്റു ചെയ്തേക്കാം,എന്നാല്‍ എന്നെ ഭയപ്പെടുത്താന്‍ കഴിയില്ല: ചന്ദ്രബാബു നായിഡു

അമരാവതി: നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തലുഗു ദേശം പാര്‍ട്ടി നേതാവും തെലുഗു ദശം പാര്‍ട്ടി നേതാവുംമായ ചന്ദ്രബാബു നായിഡു.

നാളെ അവര്‍ എന്നേയും അറസ്റ്റു ചെയ്തേക്കാം. അവര് ചെയ്യട്ടെ. ഞാന്‍ ജയിലിലേക്ക് പോകും, എന്നാല്‍ എന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് ചന്ദ്രബാബു നായിഡു വിശാഖപട്ടണത്തിലെ റാലിയില്‍ പറഞ്ഞു.

നായിഡുവിന്റെ അടുത്ത അനുയായിയും ഡിടിപി നേതാവുമായ സിഎം രമേശിന്റെ വസതിയില്‍ ഐ.ടി വകുപ്പ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിഴാഴ്ച രണ്ടു വട്ടം രാജ്യസഭാ എം.പിയായിരുന്നു രമേശിന്റെ വീട്ടില്‍ പൊലീസും, ആദായ നികുതി വകുപ്പും ചേര്‍ന്ന് പരിശോധന നടത്തിയത്. തന്റെ സംസ്ഥാനത്തിന് നേരിടേണ്ടി വരുന്ന അനീതികള്‍ക്കെതിരെ വാദിക്കുന്നതിനാല്‍ മോദി സര്‍ക്കാര്‍ തന്നെ അക്രമിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button