കൊച്ചി: ഇടുക്കി ഡാമിന്റെ മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതോത്പാദനം വര്‍ധിപ്പിച്ചതോടെ മലങ്കര ഡാമിലേക്ക് വെള്ളം കൂടുതലായി ഒഴുകിയെത്തുന്നതിനാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് ഈ കാര്യം അറിയിച്ചത്. ജലനിരപ്പ് 41.94 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ പതിനഞ്ച് സെന്റിമീറ്ററോളം ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മലങ്കര മിനി പവര്‍ഹൗസിലെ മൂന്നു ജനറേറ്ററുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണ്. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വലതുകര മെയിന്‍ കനാലിലേക്കുള്ള നീരൊഴുക്കും നിര്‍ത്തിവച്ച സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്താനുളള തീരുമാനം കെെക്കൊണ്ടിരിക്കുന്നത്.
Post Your Comments