ശ്രീനഗര്‍•ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കത്വയില്‍ നിന്നുള്ള മുന്‍ സ്വതന്ത്ര എം.എല്‍.എ ചന്ദ്രജിത് സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നു.
68 കാരനായ സിംഗ് 2008 ലാണ് കത്വ നിയമസഭാ സീറ്റില്‍ നിന്നും വിജയിച്ചത്. ജമ്മു കശ്മീരിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് അവിനാഷ് റായ് ഖന്ന മുന്‍ മന്ത്രി രാജീവ് ജസ്രോത്യ എന്നിവരുടെ സാന്നിധ്യത്തിലാണ് സിംഗ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിംഗ് മത്സരിച്ചിരുന്നുവെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു.
Post Your Comments