KeralaLatest News

അരുണ്‍ ആനന്ദിന്‍റെ ജീവിതം  ;  നിഗൂഡതകളുടെ അഴിയാത്ത ചുരുളുകള്‍ ! ദുരൂഹതയുണര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍…

കേ രളത്തെ തീരാ കണ്ണീരിലാഴ്ത്തി ആ കുഞ്ഞ് പോയി. അമ്മയുടെ സുഹൃത്തില്‍ നിന്ന് നേരിട്ട മൃഗങ്ങള്‍ പോലും ചെയ്യാത്ത അതീവ ക്രൂരതയാണ് അരുണ്‍  ആനന്ദ്   എന്ന മനസാക്ഷിയില്ലാത്തവന്‍ കാട്ടിയത്. എന്നാല്‍  അരുണ്‍  ആനന്ദ്  എന്ന വ്യക്തിയുടെ ജീവിതം പരിശോധിക്കുമ്പോള്‍ ദുരൂഹതയുടെ അഴിയാത്ത ചുരുളുകള്‍ കെട്ടഴിയാതെ അവശേഷിക്കുകയാണ്.കുഞ്ഞിനെ കൊന്നതിന് ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത് ഇനിയും നിഗൂഡതകള്‍ ഏറെയെന്നാണ്.

ഒന്ന് അരുണിന്‍റെ അച്ഛന്‍റെ ദുരൂഹ മരണമാണ്. തിരുവനന്തപുരത്തെ പാളയത്തെ ഫെഡറല്‍ ബാങ്ക് മാനേജരായിരുന്ന പിതാവ് വീടിന്‍റെ മുകളില്‍ നിന്നായിരുന്നു മരിച്ചിരുന്നത്. എന്നാല്‍ അരുണിന്‍റെ പിതാവ് മരണപ്പെടുന്ന സമയത്ത് വീട്ടില്‍ ആരും തന്നെ ഇല്ലാതിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പിതാവിന്‍റെ മരണശേഷം അരുണിന് ബാങ്കിലെ ജോലി ലഭിക്കുകയും ചെയ്ചു. തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വന്തം അമ്മയേയും ഇറക്കിവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഠന സമയത്ത് ഇയാള്‍ക്ക് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നതായും പിന്നീട് അത് പ്രശ്നത്തില്‍ കലാശിച്ചതോടെ കര്‍ണാടകയിലേക്ക് പോയി.അവിടെയെത്തിയ ഇയാള്‍ 20 -ാം വയസിലെ മദ്യത്തിന്‍റെ ഉപയോഗം തുടങ്ങി. അവിടേയും ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും പ്രശ്നത്തിലെത്തുകയും ഈ പെണ്‍കുട്ടി വീട്ട് തടങ്കലില്‍ ആകുകയും പിന്നീട് പെണ്‍കുട്ടി മരിച്ചെന്ന് അരുണ്‍കുമാര്‍ പറഞ്ഞതായതാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനുശേഷം മലപ്പുറം ഫെഡറല്‍ ബാങ്കില്‍ ജോലിക്കു കയറിയെങ്കിലും രാജിവച്ചു.

2007 ജനുവരിയില്‍ തിരുവനന്തപുരം അമ്പലത്തറ സ്വദേശിനിയെ പത്തനംതിട്ട ഓമല്ലൂര്‍ ക്ഷേത്രത്തില്‍ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ താലികെട്ടി. ഈ ഭാര്യ യും പിണങ്ങി പോകുകയും ഉണ്ടായി. ബിജുവിന്‍റെ ഭാര്യയുമായി ഈ കാലഘട്ടത്തിലെല്ലാം അരുണ്‍കുമാര്‍ ബന്ധം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button