കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ പ്രചാരണം ശക്തമാക്കാനുള്ള നീക്കവുമായി ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ വയനാട്ടില്‍ പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോർട്ട്. ഒൻപതിന് പൊന്നാനിയിലും 12ന് വയനാട്ടിലും നടക്കുന്ന പ്രചാരണ പരിപാടിയില്‍ സ്മൃതി ഇറാനി പങ്കെടുക്കും. 17ന് അമിത് ഷാ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി 12നും 18നും കേരളത്തിൽ പ്രചാരണം നടത്തും.
Post Your Comments