ചെന്നൈ : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് എയിംസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രവേശനപരീക്ഷ എഴുതാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.. ചെന്നൈ കോവൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് സെന്ററായി ലഭിച്ചവര്‍ക്കാണ് സാങ്കേതിക തകരാര്‍ കാരണം പരീക്ഷയെഴുതാന്‍ കഴിയാതിരുന്നത്. പ്രതിഷേധം ശക്തമായതോടെ, പരീക്ഷ വീണ്ടും നടത്താമെന്ന് നോട്ടീസിറക്കിയ ശേഷമാണ് ഡോക്ടര്‍മാര്‍ പിരിഞ്ഞുപോയത്.
ദക്ഷിണേന്ത്യയില്‍ ചെന്നൈയിലാണ് മൂന്ന് പരീക്ഷ സെന്ററുകള്‍ അനുവദിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ രാവിലെ തന്നെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ തുടങ്ങാന്‍ വൈകി. സാങ്കേതിക തകരാറാണെന്നാണ് സെന്റര്‍ അധികൃതര്‍ പറഞ്ഞത്. മറ്റ് സെന്ററുകളില്‍ പരീക്ഷ നടത്തി കഴിഞ്ഞപ്പോഴും ഇവിടെ തുടങ്ങിയിരുന്നില്ല.
പരീക്ഷ ആരംഭിച്ച് മിനുറ്റുകള്‍ക്കകം തന്നെ സാങ്കേതിക തകരാറുകളുമുണ്ടായി. ഇതോടെ, പരീക്ഷ പൂര്‍ത്തിയാക്കാന്‍ ആര്‍ക്കും സാധിച്ചില്ല, തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഒരു മണിക്കൂറിന് ശേഷം, എയിംസില്‍ നിന്നു മറുപടി ലഭിച്ചു. ഈ സെന്ററിലെ പരീക്ഷ വീണ്ടും നടത്താം. എന്നാല്‍, മുഴുവന്‍ സെന്ററുകളിലെയും പരീക്ഷ റദ്ദാക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
Post Your Comments