Latest NewsIndia

അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസ് ഇന്ന് പരിഗണിക്കും; കുറ്റപത്രത്തിന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ പേരും

അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി പരിഗണിക്കും. കുറ്റപത്രത്തില്‍ സോണിയ ഗാന്ധി, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുണ്ടെന്നാണ് വിവരം.ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി പ്രചാരണ പരിപാടികളില്‍ ഉന്നയിക്കുന്നത്.ആരോപണങ്ങള്‍ ബി.ജെ.പിയടെ രാഷ്ടീയക്കളിയുടെ ഭാഗമാണെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. കുറ്റപത്രം കോടതി അംഗീകരിക്കും മുമ്പ് മാധ്യമങ്ങളില്‍ വന്നിരുന്നു.

ഇതിനെതിരെ മിഷേല്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറുപടി സമര്‍പ്പിക്കും.മിഷേല്‍ നടത്തിയ കത്തിടപാടുകളില്‍ സോണിയ ഗാന്ധിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേലിന്റെയും പേരുകള്‍ പരാമര്‍ശിക്കുന്ന ഭാഗമാണ് മാധ്യമങ്ങളില്‍ വന്നത്.രാഹുല്‍ ഗാന്ധിയുമായി ഇടപാട് ഉറപ്പിക്കാന്‍ കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നതായി മിഷേല്‍ പറയുന്ന ഭാഗവും പുറത്ത് വന്നിട്ടുണ്ട്.ആരോപണങ്ങളെ അഹമ്മദ് പട്ടേല്‍ തള്ളി.ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് മിഷേലും കോടതിയെ അറിയിച്ചു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച നാലാമത് കുറ്റപത്രമാണ് കോടതി ഇന്ന് പരിഗണിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button