ഉത്തര്‍പ്രദേശ്: മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്ന് യോഗി പറഞ്ഞു. ഈ വൈററസിനാല് രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടു. കോണ്‍ഗസിന് ഈ വൈറസ് ബാധ ഏറ്റിട്ടുണ്ട്, സൂക്ഷിക്കണം കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വെറസ് ലോകത്താകമാനം പടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധി മുസ്ലീം ലീഗ് മുന്നണി ഉള്‍പ്പെട്ട വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനെതിരെയായിരുന്നു യോഗിയുടെ പ്രതികരണം.ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തിലേയ്ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒളിച്ചോടിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി യോഗി രംഗത്തെത്തിയത്.
Post Your Comments