Latest NewsKerala

ചീയാരത്ത് പെണ്‍കുട്ടിയെ തീ കൊളുത്തിക്കൊന്നകേസ്; പ്രതിയെ ഏപ്രില്‍ 11 വരെ റിമാന്‍ഡ് ചെയ്തു

തൃശൂര്‍ : തൃശൂര്‍ ചീയാരത്ത് പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നകേസില്‍ പ്രതിയായെ റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ 11 വരെ ആറ് ദിവസത്തേക്കാണ് പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്.

22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്റെ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്റെ അടുക്കളഭാഗത്തിലൂടെ അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്.

വടക്കേക്കാട് സ്വദേശിയായ നിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു.ഇന്നലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button