കോഴിക്കോട്: ചാത്തമംഗലം – വേങ്ങേരി മഠം – പാലക്കാടി – ഏരിമല റോഡില്‍ നെച്ചൂളി അങ്ങാടിക്കു സമീപം ഉളള കലുങ്കിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ആയതിനാല്‍ ഏപ്രില്‍ എട്ട് മുതല്‍ പ്രവൃത്തി തീരുന്നതു വരെ മാവൂര്‍, കൂളിമാട് ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ പാലക്കാടി നിന്നും കട്ടാങ്ങള്‍ വഴിയും തിരിച്ചും, ചാത്തമംഗലം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വേങ്ങേരി മഠം ജംഗ്ഷനില്‍ നിന്നും ആര്‍.ഇ.സി വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Post Your Comments