ചെന്നൈ: ഗവര്‍ണറും ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയുമടക്കമുള്ളവരുടെ വാഹനം പോകുമ്പോള്‍ 0 മിനുട്ടില്‍ കൂടുതല്‍ ഗതാഗത നിയന്ത്രണം പാടില്ലെന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റീസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് അബ്ഗദുള്‍ ഖുദ്ദോസ് എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ ഉത്തരവിറക്കിയത്. അതേസമയം രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സന്ദര്‍ശന സമയത്ത് വാഹന നിയന്ത്രണത്തിന് വിലക്കൊന്നുമില്ല.
ഹൈക്കോടതിയിലെ അഭിഭാഷകനായ എസ്. ദൊരൈസ്വാമിയുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. ഹൈക്കോടതിക്ക് സമീപമുള്ള റോഡില്‍ തന്റെ വാഹനം അനധികൃമായി തടഞ്ഞതിനാല്‍ ഡോക്ടറിനെ കാണാന്‍ സാധിച്ചില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Post Your Comments