Latest NewsKerala

തൊ​ടു​പു​ഴ​യി​ല്‍ ഏ​ഴു വ​യ​സു​കാ​ര​നെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്  ; ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

കൊ​ച്ചി: തൊടുപുഴയില്‍ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹെെക്കോടതി സ്വമേധയ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ചീ​ഫ് ജ​സ്റ്റീ​സി​ന് എ​ഴു​തി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ ആ​ന​ന്ദ് കു​ട്ടി​ക​ളെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ രീ​തി​യി​ലാ​ണു കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും കു​ട്ടി​ക​ളെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വം ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കേ​വ​ല​മൊ​രു നി​യ​മ​ന​ട​പ​ടി എ​ന്ന​തി​ന​പ്പു​റം കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ക്രൂ​ര​ത​യും അ​തി​ക്ര​മ​വും ത​ട​യാ​ന്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നും ഇ​തി​നാ​യി ക​ത്ത് സ്വ​മേ​ധ​യാ ഹ​ര്‍​ജി​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ക​ത്തി​ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കിടക്കയില്‍ മൂത്രമൊഴിച്ച് എന്ന് പറ‍ഞ്ഞായിരുന്നു കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെന്‍റിലേറ്ററിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button