കൊച്ചി : തന്ത്രപ്രധാന വ്യവസായ, പ്രതിരോധ സ്ഥാപനങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും സുരക്ഷ വിലയിരുത്തി പൊലീസ് സംഘം. ഇതിനായി കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നു. കൊച്ചിയില്‍ സുരക്ഷാഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് പൊലീസ് മേധാവികള്‍ യോഗം ചേര്‍ന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍, നാവിക സേനയുടെയും സെന്‍ട്രല്‍ ഇന്സ്ട്രിയല് സെക്യൂരിറ്റി ഫോഴ്സിന്റെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെട്രോളിയം വ്യവസായ സ്ഥാപനങ്ങളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസി, പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍ഇ, എന്‍പിഒഎല്‍, കൊച്ചിന് പ്രത്യേക സാമ്പത്തിക മേഖല, ഇന്‍ഫോപാര്‍ക്ക്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, കൊച്ചിന് ഷിപ്പ്യാര്ഡ്, വല്ലാര്‍പാടം കണ്ടെയ്നര്‍, ഹൈക്കോടതി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഫാക്റ്റ് എന്നിവയുടെ സുരക്ഷാ മേധാവികളും ലുലുമാള്‍ പ്രതിനിധികളും പങ്കെടുത്ത യോഗം നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
Post Your Comments