തൃശൂർ : നാളുകളായി തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി ജില്ലയിൽ വേനൽമഴ. ചിലഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയാണു മഴപെയ്തത്. പുത്തൂർ അഞ്ചേരി ഒല്ലൂർ മേഖലയിൽ കനത്ത മഴക്കൊപ്പം ആലിപ്പഴം പെയ്തിറങ്ങി. ചാവക്കാട് -ചാലക്കുടി മേഖലയിൽ ശക്തമായ മഴയെത്തി.
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 36 ദശാംശം നാല് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. വേനലിൽ തെക്കൻ കേരളത്തിൽ മഴ ലഭിച്ചിരുന്നെങ്കിലും മധ്യകേരളത്തിൽ ഇതുവരെ വേനൽമഴ ലഭിച്ചിരുന്നില്ല. കേരളത്തിലെ ഏപ്രിൽ പകുതിയോടെ വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. വരുംദിവസങ്ങളിൽ ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments