മുംബൈ: അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ രണ്ടു ദിവസമെങ്കിലും അഴിക്കുള്ളിലാക്കുമെന്ന വിവാദപ്രസ്താവനയുമായി ദളിത് നേതാവ് പ്രകാശ് അംബേദ്കർ. പുല്‍വാമ ആക്രമണം പ്രചാരണ വിഷയമാക്കുന്നത് വിലക്കിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. “40 സൈനികരാണ് പുല്‍വാമയില്‍ വീരമൃത്യുവരിച്ചത്. അതേക്കുറിച്ചു മിണ്ടരുതെന്നാണു തെരഞ്ഞെടുപ്പു കമ്മിഷന്റെ കല്‍പ്പന. ഭരണഘടന എല്ലാവര്ക്കും സംസാര സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. അതു വിലക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് എങ്ങനെ കഴിയും” എന്നും പ്രകാശ് അംബേദ്കര്‍ പ്രതികരിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍നിന്നു കമ്മിഷന് റിപ്പോര്‍ട്ട് തേടി.
Post Your Comments