Latest NewsKerala

അശ്ലീല ഡേറ്റ ഡൗണ്‍ലോഡിങ്: 250 പേര്‍ക്ക് കടുത്ത ശിക്ഷ

 

കൊച്ചി : അശ്ലീല ഡേറ്റ ഡൗണ്‍ലോഡിങ്: 250 പേരെ തിരിച്ചറിഞ്ഞു,കാത്തിരിക്കുന്നത് കടുത്തശിക്ഷ’യെന്ന് സൈബര്‍ വകുപ്പ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമക്കേസുകളില്‍ സംസ്ഥാനത്തു പിടിക്കപ്പെട്ട 100 ല്‍ 60 പേരും സ്ഥിരമായി ഇത്തരം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ കാണുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.. 2012 ല്‍ പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം റജിസ്റ്റര്‍ ചെയ്ത കേസുകളിലെ രഹസ്യ മൊഴികളിലും സാക്ഷി മൊഴികളിലുമാണ് ഇക്കാര്യം തെളിവുസഹിതം വ്യക്തമാകുന്നത്.

കൊച്ചി നഗരത്തില്‍ ഇത്തരം ദൃശ്യങ്ങള്‍ സ്ഥിരമായി ഡൗണ്‍ലോഡ് ചെയ്യുന്ന 250 പേരെ പൊലീസിന്റെ സൈബര്‍ കുറ്റാന്വേഷണ വിഭാഗവും തിരിച്ചറിഞ്ഞു. ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി നടന്ന സൈബര്‍ കോമിങിലാണു (ഇന്റര്‍നെറ്റ് വഴിയുള്ള കുറ്റകരമായ ഡേറ്റാ ഡൗണ്‍ലോഡുകള്‍ കണ്ടെത്താനുള്ള രഹസ്യ നിരീക്ഷണം) കുറ്റക്കാരെ തിരിച്ചറിഞ്ഞത്

ഇവരില്‍ പലരും ദിവസവും 2 ജിബിയില്‍ അധികം ( 3 മലയാള സിനിമകള്‍ക്കു തുല്യമായ ഡേറ്റ) അശ്ലീല ഡേറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button