ലഖ്നൗ: കോൺഗ്രെസ്സിനെതിരെയും മുസ്ലിം ലീഗിനെതിരെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുലിന്റെ വയനാട് റാലിയിൽ മുസ്ലിം ലീഗിന്റെ ഭൂരിപക്ഷ സാന്നിധ്യം ആണ് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയത്. 1857ല്‍ സ്വാതന്ത്ര്യസമരത്തില്‍ രാജ്യമൊന്നടങ്കം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി. എന്നാല്‍ ലീഗ് വന്നതോടെ ഐക്യം നഷ്ടമായി എന്നും യോഗി പറഞ്ഞു. ഇപ്പോള്‍ ആ ഭീഷണി വീണ്ടും ഉയരുകയാണ്.
പച്ചപ്പതാക പാറുകയാണെന്നും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച് അധികാരത്തിലെത്തിയാല്‍ ഈ വൈറസ് രാജ്യത്താകെ പടരാന്‍ സാധ്യതയുണ്ടെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും ഹിന്ദുക്കളില്‍ നിന്നും രാഹുല്‍ ഒളിച്ചോടുകയാണെന്നും പൊതുവെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് യോഗിയുടെ പരാമർശം.
അതെ സമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്സീം ലീഗ്. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു.
Post Your Comments