News

കോ​ണ്‍​ഗ്ര​സി​നെ ബാ​ധി​ച്ച വൈ​റസ് ആണ് മുസ്ലിം ലീ​ഗ് , രാ​ജ്യ​ത്താ​കെ പ​ട​രാ​ന്‍ സാ​ധ്യ​തയെന്ന് യോഗി ആദിത്യനാഥ്‌

1857ല്‍ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ രാ​ജ്യ​മൊ​ന്ന​ട​ങ്കം ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കെ​തി​രെ പോ​രാ​ടി. എ​ന്നാ​ല്‍ ലീ​ഗ് വ​ന്ന​തോ​ടെ ഐ​ക്യം ന​ഷ്ട​മാ​യി

ലഖ്നൗ: കോൺഗ്രെസ്സിനെതിരെയും മുസ്ലിം ലീ​ഗി​നെ​തി​രെയും ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. രാഹുലിന്റെ വയനാട് റാലിയിൽ മുസ്‌ലിം ലീഗിന്റെ ഭൂരിപക്ഷ സാന്നിധ്യം ആണ് യോഗി ആദിത്യനാഥ്‌ ചൂണ്ടിക്കാട്ടിയത്. 1857ല്‍ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ രാ​ജ്യ​മൊ​ന്ന​ട​ങ്കം ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കെ​തി​രെ പോ​രാ​ടി. എ​ന്നാ​ല്‍ ലീ​ഗ് വ​ന്ന​തോ​ടെ ഐ​ക്യം ന​ഷ്ട​മാ​യി എന്നും യോഗി പറഞ്ഞു. ഇ​പ്പോ​ള്‍ ആ ​ഭീ​ഷ​ണി വീ​ണ്ടും ഉ​യ​രു​ക​യാ​ണ്.

പ​ച്ച​പ്പ​താ​ക പാ​റു​ക​യാ​ണെ​ന്നും തിര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​യി​ച്ച്‌ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഈ ​വൈ​റ​സ് രാ​ജ്യ​ത്താ​കെ പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും യോ​ഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ശഹറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും ഹിന്ദുക്കളില്‍ നിന്നും രാഹുല്‍ ഒളിച്ചോടുകയാണെന്നും പൊതുവെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് യോഗിയുടെ പരാമർശം.

അതെ സമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്സീം ലീഗ്. തിരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button