തൊഴിലാളി വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് അര്‍ജന്‍റീനയില്‍ വന്‍തൊഴിലാളി പ്രതിഷേധ മാര്‍ച്ച് . സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. അര്‍ജന്റീനയിലെ തൊഴിലാളി യൂണിയനുകള്‍, ചെറുകിട കച്ചവടക്കാര്‍ , സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രസിഡന്റ് മൌറിഷ്യോ മാക്രിയുടെ ചെലവു ചുരുക്കല്‍ നടപടികകള്‍ തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വലിയ തിരിച്ചടിയാണെന്ന് സമരക്കാര്‍ പറയുന്നു.
തൊഴിലാളി വിരുദ്ധ നയം സര്‍ക്കാര്‍ ഐ.എം.എഫിന്റെ ഉപദേശങ്ങള്‍ കേട്ടാണ് സ്വീകരിക്കുന്നതെന്നാണ് സമരക്കാരുടെ വാദം. എന്നാല്‍ പഴയ നിലപാടുകളില്‍ തന്നെ എപ്പോഴും മുന്നോട്ടുപോകാനാകില്ലെന്ന് അര്‍ജന്റീന പ്രസിഡന്‍റ് മൌറിഷ്യോ മാക്രി പറഞ്ഞു. അര്‍ജന്റീനയിലെ മൂന്നിലൊന്ന് ജനങ്ങളും ഇപ്പോഴും ദാരിദ്ര്യ രേഖക്ക് താഴെയാണ് ജീവിക്കുന്നത്.
Post Your Comments