പുതിയ അവതരിപ്പിച്ച ഡ്യൂക്ക് 125ന്റെ വില കെടിഎം വർദ്ധിപ്പിച്ചു. 1.18 ലക്ഷം രൂപയായിരുന്ന കുഞ്ഞന്‍ ഡ്യുക്കിനു ഇനി 1.25 ലക്ഷം രൂപയാണ് വില. വില കൂടിയെങ്കിലും ഡ്യൂക്ക് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ ഇപ്പോഴും 125 ഡ്യൂക്ക് തന്നെ. പഴയ മോഡലുകളിനു സമാനമായ ചെറിയ ഹെഡ്‌ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ, വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍സീറ്റ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
124.7 സി.സി. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിൻ 15 ബി.എച്ച്.പി. കരുത്തും 12 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കും. സിക്‌സ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ ഡ്യൂക്ക് 125ന് സാധിക്കും. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കും, പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷൻ ചുമതല വഹിക്കും. സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസ് 125 ഡ്യൂക്കില്‍ സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്.
Post Your Comments