Gulf

വിദേശികളെ ലക്ഷ്യം വച്ച് സൗദി; ഇനി മുതൽ ലഭ്യമാക്കുക ദീർഘകാല ഇഖാമ

വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ദീർഘകാല ഇഖാമ പദ്ധതിക്ക് സൗദി സാമൂഹ്യ ക്ഷേമ മന്ത്രാലയം

പുത്തൻ നയവുമായി സൗദി. ലോകത്തിലെ അപൂർവ പ്രതിഭകളായ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ദീർഘകാല ഇഖാമ പദ്ധതിക്ക് സൗദി സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുമതി നല്‍കി.

ഇതിലൂടെ സൗദി അന്താരാഷ്ട്ര തലത്തിലെ അപൂർവ പ്രതിഭകളെയും വിദഗ്ധരേയും സൗദിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദീർഘകാല ഇഖാമ നൽകാൻ ഉദ്ദേശിക്കുന്നത്. ഗോള്‍ഡന്‍ കാര്‍ഡ് നല്‍കി തുടക്കം കുറിക്കുന്ന പദ്ധതി, വിദ്ഗ്ധരുടെ അഭിപ്രായം തേടിയതിന് ശേഷമാണ് നടപ്പാക്കുക.

ഇത്തരത്തിൽ ഗോൾഡൻ കാർഡ് നൽകി ദീർഘകാലം സൗദിയിൽ തങ്ങാൻ അനുവാദമുള്ളവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പിന്നീട് പ്രഖ്യാപിക്കും. അതേസമയം ദീർഘകാല ഇഖാമയുടെ കാലാവധി എത്രയായിരിക്കും എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button