Latest NewsIndia

ഗണേഷ് എംഎല്‍എയുടെ അറസ്റ്റ്: പൊലീസിന് നോട്ടിസ്’

ബെംഗളൂരു  കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങിനെ ആക്രമിച്ച കേസിലാണ് ജെ.എന്‍ ഗണേഷ് എംഎല്‍എയെ അറസ്റ്റ് ചെയ്ത ബിഡദി പൊലീസിനു ഹൈക്കോടതിയുടെ നോട്ടിസ്. ഗണേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ബി.എ.പാട്ടീലിന്റെ നടപടി. കേസ് 8ന് വീണ്ടും പരിഗണിക്കും.

ബെള്ളാരി വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങ്ങിനെ ആക്രമിച്ച കേസില്‍ കാംപ്ലി എംഎല്‍എ ഗണേഷ് നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവിലാണുള്ളത്. ഗണേഷിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി 26ന് തള്ളിയ സാഹചര്യത്തിലാണു ഹൈക്കോടതിയെ സമീപിച്ചത്.

ബിജെപി നടത്തിയ ‘ഓപ്പറേഷന്‍ താമര’യ്ക്കു തടയിടാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന ബിഡദിയിലെ റിസോര്‍ട്ടില്‍ ജനുവരി 20നാണ് അക്രമം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button