Nattuvartha

പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി

ചില്ലറ വിപണിയില്‍ അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ഉല്‍പ്പന്നങ്ങള്‍ മൈസൂരില്‍ നിന്ന് മലപ്പുറത്തേക്കാണ് കൊണ്ടുപോയിരുന്നത്

കല്‍പ്പറ്റ: പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മുത്തങ്ങ ചെക്‌പോസ്റ്റില്‍ പച്ചക്കറി ലോഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ (ഹാന്‍സ്) പിടികൂടി. സംഭവത്തില്‍ വയനാട് സ്വദേശികളായ യൂസഫ്, അജാസ് എന്നിവരുടെ പേരില്‍ കേസ് എടുത്തു.പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് പച്ചക്കറി ചാക്കുകള്‍ കയറ്റിയ പിക്അപ്പ് വാനിൽ ഉള്ളി ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാന്‍സ് പാക്കറ്റുകള്‍.

ചില്ലറ വിപണിയില്‍ അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ഉല്‍പ്പന്നങ്ങള്‍ മൈസൂരില്‍ നിന്ന് മലപ്പുറത്തേക്കാണ് കൊണ്ടുപോയിരുന്നത്. മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മജു ടി എം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, അബ്ദുള്‍ അസീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലത്തീഫ്, റഷീദ് എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്.

shortlink

Post Your Comments


Back to top button