കോഴിക്കോട് : സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്റെ കോഴക്കേസ് വ്യാജമല്ലെന്ന് ഡബിംഗ് ആര്‍ടിസ്റ്റ്ും നടനുമായ ഷമ്മി തിലകന്‍ പറയുന്നു. തന്റെ ഡബ്ബിങ് മേഖലിയിലെ ഇതുവരെയുള്ള അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ് കോണ്‍ഗ്രസ് വാദം ശരിയല്ലെന്ന് പറയുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
സ്റ്റിംഗ് ഓപ്പറേഷന്‍ വീഡിയോയിലെ ശബ്ദം ഡബ്ബിംഗ് അല്ല എന്ന ഹാഷ്ടാഗോടെ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വീഡിയോയില്‍ കാണുന്ന എംപിയുടെ ഡബ്ബ് ചെയ്തതെന്ന് അവകാശപ്പെടുന്ന ശബ്ദവും, അദ്ദേഹം പൊട്ടിക്കരഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ഒറിജിനല്‍ ശബ്ദവും നൂറുശതമാനവും സാമ്യമുള്ളതായി ആവര്‍ത്തിച്ച് കേട്ടാല്‍ വ്യക്തം.
വീഡിയോയില്‍ എംപി യഥാര്‍ത്ഥത്തില്‍ പറഞ്ഞ വാചകങ്ങള്‍ മാറ്റി ഡബ്ബ് ചെയ്തതാണെങ്കില്‍, അദ്ദേഹത്തിന്റെ ‘ചുണ്ടിന്റെ ചലനവും’, മാറ്റി ഡബ്ബ് ചെയ്ത ശബ്ദവും തമ്മില്‍ യാതൊരു കാരണവശാലും ചേര്‍ന്ന് പോകില്ല. എന്നാല്‍ ഇവിടെ അദ്ദേഹത്തിന്റെ ചുണ്ടിന്റെ ചലനം, കൈകളുടെ ചലനങ്ങള്‍, ശരീരഭാഷ എല്ലാം ശബ്ദത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. ഒരു വീഡിയോ റെക്കോര്‍ഡിങ് വേളയില്‍, അവിടത്തെ അന്തരീക്ഷത്തിലെ ശബ്ദങ്ങളും ചേര്‍ന്നാണ് റെക്കോര്‍ഡ് ആവുക. അതില്‍ എഡിറ്റിംഗ് നടത്തിയാല്‍ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് പോലും മനസ്സിലാക്കാന്‍ സാധിക്കും- അദ്ദേഹം കുറിക്കുന്നു.
Post Your Comments