തിരുവനന്തപുരം: കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരായ കോഴ ആരോപണ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജില്ലാ കളക്ടർ.ദൃശ്യങ്ങളുടെ ആധികാരിക ഉറപ്പുവരുത്താൻ ഫോറൻസിക് പരിശോധന വേണമെന്നും എഡിറ്റിങ് നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാൻ യഥാർത്ഥ ദൃശ്യങ്ങൾ ആവശ്യമാണെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് കളക്ടർ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
ആരോപണ ദൃശ്യങ്ങള്‍ പരിശോധിക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ കളക്ടർക്ക് നിർദേശം നൽകിയിരുന്നു.ബുധനാഴ്ചയാണ് എം.കെ. രാഘവന്‍ തിരഞ്ഞെടുപ്പു ചിലവിലേക്ക് അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ദൃശ്യങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ എഡിറ്റ് ചെയ്തു കൂട്ടിചേര്‍ക്കലുകള്‍ നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടതു രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് എം.കെ.രാഘവന്‍റെ ആരോപണം. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും രാഘവന്‍ പരാതി നല്‍കിയിരുന്നു
Post Your Comments