103 പാകിസ്ഥാനി ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിച്ച് ഫേസ്ബുക്ക്. ഈ പേജുകളിൽ നിന്ന് വിശ്വാസയോഗ്യമല്ലാത്ത അപ്ഡേറ്റുകൾ ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് പേജുകൾ നീക്കം ചെയ്‍തതെന്നാണ് ഫേസ്‍ബുക്കിന്റെ വിശദീകരണം. ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി വ്യാപകമായി വാർത്തകൾ സൃഷ്‍ടിക്കുകയും ഷെയർ ചെയ്യുകയും ചെയ്‍ത അക്കൗണ്ടുകളും പേജുകളുമാണ് പൂട്ടിയത്. പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം പരിശോധിച്ചല്ല ഫേസ്‍ബുക്ക് അക്കൗണ്ടുകൾ പൂട്ടുന്നത് മറിച്ച് അക്കൗണ്ടുകളുടെ സ്വഭാവം പരിഗണിച്ചാണെന്ന് അധികൃതർ വ്യക്തമാക്കി. പാകിസ്ഥാൻ മിലിട്ടറിയുമായി ബന്ധമുള്ള പേജുകളും നീക്കം ചെയ്‌തിട്ടുണ്ട്.
Post Your Comments