Latest NewsKerala

എല്‍ഡിഎഫിനും ബിജെപിയ്ക്കുമെതിരെ പരാതിയുമായി യുഡിഎഫ്

കോട്ടയം : എല്‍ഡിഎഫിനും ബിജെപിയ്ക്കുമെതിരെ പരാതിയുമായി യുഡിഎഫ് . കോട്ടയം മണ്ഡലത്തില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും അമിതമായി പണം ചെലവഴിക്കുന്നുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഇതു സംബന്ധിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ വി.എന്‍ വാസവനും എന്‍.ഡി.എ സ്ഥാനാര്‍ഥിയായ പി.സി തോമസും പ്രചാരണത്തിന് പണം വന്‍തോതില്‍ ചെലവഴിക്കുന്നുവെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍ അടക്കമുള്ളവരുടെ ആരോപണം.

പോസ്റ്ററുകളും ചുവരെഴുത്തും പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും വന്‍തുക മുടക്കി ഹ്രസ്വചിത്രമടക്കം പുറത്തിറക്കുകയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. പണം ചെലവഴിക്കുന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ചെലവഴിയക്കുന്നതിനുള്ള കണക്കുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്ന് ഇരുമുന്നണികളും അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button