തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽനിന്ന് മത്സരിക്കുന്ന രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവനെതിരെ വനിതാ കമ്മീഷൻ രംഗത്ത്. സംഭവത്തിൽ കമ്മീഷൻ നടപടികൾ ആരംഭിച്ചു.ലോ ഓഫീസറോട് കമ്മീഷൻ റിപ്പോർട്ട് തേടി.
വിജയരാഘവന് ജാഗ്രത കുറവുണ്ടായി. സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ വ്യക്തമാക്കി.
അതേസമയം എ. വിജയരാഘവനെതിരെയുള്ള പരാതി രമ്യ ഹരിദാസ് ഇന്ന് ഐജിക്ക് കൈമാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഡിജിപിക്ക് പരാതി കൈമാറിയത്. തിരൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
സംഭവത്തിൽ രമ്യ ഇന്നലെ പരാതി നൽകിയിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യ പരാതി നല്‍കിയത്. തനിക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കത്തിന്‍റെ ഭാഗമായാണ് പരാമര്‍ശമെന്ന് രമ്യ ഹരിദാസ് പരാതി സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments