ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ശത്രുക്കളുടെ നീക്കങ്ങളെ നിരീക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും 24 അത്യാധുനിക ശേഷിയുള്ള റോമിയോ ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് വില്‍ക്കുന്നതിനായുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അനുമതി നല്‍കി. 2.6 ബില്യണ്‍ ഡോളറിനാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഈ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള താത്പര്യം ഇന്ത്യ അമേരിക്കയെ അറിയിച്ചത്.
തുടര്‍ന്ന് ഇതിനുള്ള നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ നീക്കം നിരീക്ഷിക്കാന്‍ റോമിയോ ഹെലിക്കോപ്റ്ററുകള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തര്‍വാഹിനികളെ നിരീക്ഷിക്കാന്‍ കഴിയും എന്നതാണ് റോമിയോയുടെ പ്രത്യേകതയെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
പ്രതിരോധ മേഖലയില്‍ തന്നെ കടല്‍ നിരീക്ഷണത്തിനുള്ള ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിലൊന്നാണിത്.എം.എച്ച് 60 റോമിയോ സീഹോക്ക് ഹെലിക്കോപ്പ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്.
Post Your Comments