Latest NewsKerala

സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ഓര്‍ഡിനന്‍സ്; ഹൈക്കോടതി തീരുമാനം ഇങ്ങനെ

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. സര്‍വ്വകലാശാലകളിലെ ഉന്നത പദവികളിലെ നിയമന കാലാവധി ഏകീകരിക്കാനുള്ള ഓര്‍ഡിനന്‍സ് നിയമപരമാണെന്ന് ചൂണ്ടികാട്ടിയാണ് കോടതി ഉത്തരവ്. ചില വ്യക്തികള്‍ക്കു പ്രയാസമുണ്ടാക്കിയെന്ന് പറഞ്ഞ് വിഷയത്തില്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിയമന കാലാവധി ഏകീകരിക്കാനെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചു.

സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലെ രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സാണ് ഹൈക്കോടതി ശരിവെച്ചത്. ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ നല്‍കിയ ഹരജി തള്ളിയാണ് ബെഞ്ചിന്റെ ഉത്തരവ്.56 വയസോ നാല് വര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ഠിച്ചവരോ സര്‍വീസില്‍ തുടരരുതെന്നായിരുന്നു ഓര്‍ഡിനന്‍സില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് 9 സര്‍വകലാശാലകളില്‍ നിന്നായി 36 ഉദ്യോഗസ്ഥരുടെ സ്ഥനം നഷ്ടമാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.

ദുരുദ്ദേശപരമായാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഉന്നത വിദ്യഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് നിയമരൂപീകരണം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരെ സാധാരണ ജീവനക്കാരെ പോലെ കാണാനാവില്ല. ഇവര്‍ നിര്‍ണായകമായ പല ചുമതലകളുമുള്ളവരുമാണ്. സേവന-, വേതന വ്യവസ്ഥകളും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി സര്‍വ്വകലാശാലകളിലെ ഉന്നത പദവികളിലെ നിയമന കാലാവധി ഏകീകരിക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയപരമാണെന്ന് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button