റിയാദ്: സൗദിയില്‍ വനിതയുള്‍പ്പെടെ നാല് പേരുടെ വധശിക്ഷ നടപ്പിലാക്കി . മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ടാണ് നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയത്.
ജിദ്ദയിലാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കിയത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടിരുന്നു. ശേഷം ജനറല്‍ കോടതി പുറപ്പെടുവിച്ച വിധി അപ്പീല്‍ കോടതിയും ശരിവെച്ചു. ഇതോടെയാണ് ഈ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറസ്റ്റിലായ നാലുപേരും രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിയായ വനിത നൈജീരിയന്‍ വംശജയാണ്. ഒരാള്‍ പാകിസ്ഥാന് സ്വദേശിയും മറ്റു രണ്ട് പേര് യമന്‍ സ്വദേശികളുമാണ്
Post Your Comments