Latest NewsKerala

മോദി സാരിക്ക് പിന്നാലെ പ്രിയങ്ക സാരികള്‍ വിപണിയിൽ

ഡൽഹി : മോദി സാരിക്ക് പിന്നാലെ പ്രിയങ്ക സാരികള്‍ വിപണിയിൽ തരംഗമാകുന്നു. ഉത്തരേന്ത്യയിൽ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങളാണ് സാരിയിൽ ആലേഖനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പതിപ്പിച്ച സാരി വിപണിയിൽ എത്തിയിരുന്നു. മുൻ തെരഞ്ഞെടുപ്പിൽ മോദി ജാക്കറ്റുകളായിരുന്നു തരംഗമായത്.ഡൽഹിയിൽ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രിയങ്കയുടെ ചിത്രം വെച്ച സാരികൾ വാങ്ങാൻ നിരവധി ആളുകളാണ് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button