ഇറ്റാനാഗര്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വാഗ്ദാനങ്ങള്‍ മാത്രമാണ് അതിലുള്ളതെന്നും ശുദ്ധ തട്ടിപ്പാണ് ആ പ്രകടനപത്രികയെന്നും അദ്ദേഹം പറയുകയുണ്ടായി. രാജ്യത്തിന്റെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് മാനിക്കുന്നതേയില്ല. അഞ്ചു വര്‍ഷക്കാലത്തെ എന്‍ഡിഎ ഭരണം നേട്ടങ്ങളുടേത് മാത്രമാണെന്ന് പറഞ്ഞ മോദി ഏത് വെല്ലുവിളയും ഏറ്റെടുക്കാന്‍ താന്‍ സദാ സന്നദ്ധനാണെന്നും അത് ഇതിനോടകം തെളിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments