കോഴിക്കോട് : പ്രമുഖ ദേശീയ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനെ കുറിച്ച് പ്രതികരണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്‍. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമാണ്. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കും പൊലീസിലും പരാതി നല്‍കുമെന്നും അറിയിച്ചു. തിരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണ് ഹിന്ദി ചാനല്‍ പുറത്തുവിട്ടത്.
വീട്ടിലെത്തിയ രണ്ടു പേരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നല്‍കുന്നതിന് അഞ്ചു കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണിത്. ഇതിനു പിറകില്‍ ഗൂഢാചോചനയുണ്ട്. പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേര്‍ക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടന്‍ പരാതി നല്‍കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന് മേലുള്ള ഈ ആരോപണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Post Your Comments